കൽപ്പറ്റയിലെ വെള്ളാരംകുന്നിൽ ലോറി നിയന്ത്രണംവിട്ട് ഇടിച്ചുകയറി ബഹുനില കെട്ടിടം ഒരുവശത്തേക്ക് ചരിഞ്ഞു അപകടാവസ്ഥയിലായി.
ഫയർഫോഴ്സ് എത്തിയാണ് ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത്.
ദേശീയപാതയോരത്ത വിൻഡ് ഗേറ്റ് റസിഡൻസിയിലേക്കാണ് ലോറി ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ തറനില തകർന്ന കോൺക്രീറ്റ് കെട്ടിടം ഒരുവശത്തേക്ക് ചരിയുകയായിരുന്നു.