കുറ്റ്യാടി ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കേരള കോൺഗ്രസ് പ്രഖ്യാപിച്ചു






കോട്ടയം ∙ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കേരള കോൺഗ്രസ് (എം) സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കുറ്റ്യാടി ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. കുറ്റ്യാടി സീറ്റ് ‌കേരള കോൺഗ്രസിന് (എം) നൽകിയതിനെതിരെ വ്യാപകപ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ സിപിഎമ്മുമായി ആലോചിച്ച് പ്രഖ്യാപിക്കുമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. 

സ്ഥാനാർഥികൾ:

പാലാ – ജോസ് കെ. മാണി

ഇടുക്കി – റോഷി അഗസ്റ്റിൻ

ചങ്ങനാശേരി – ജോബ് മൈക്കിൾ

കടുത്തുരുത്തി – സ്റ്റീഫൻ ജോർജ്

പൂഞ്ഞാർ – സെബാസ്റ്റ്യൻ കുളത്തുങ്കൽ

തൊടുപുഴ – കെ.ഐ.ആന്റണി

പെരുമ്പാവൂർ – ബാബു ജോസഫ്

റാന്നി – പ്രമോദ് നാരായണൻ

പിറവം – സിന്ധുമോൾ ജേക്കബ്

ചാലക്കുടി – ഡെന്നീസ് കെ. ആന്റണി

ഇരിക്കൂർ – സജി കുറ്റ്യാനിമറ്റം.

അതേസമയം പിറവത്ത് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ്-എം നേതാവും പിറവം നഗരസഭ കൗൺസിലറുമായ ജിൽസ് പെരിയപുറം പാർട്ടി വിട്ടു.

Previous Post Next Post