കടവന്ത്ര എളംകുളം വളവില്‍ വീണ്ടും വാഹനാപകടം, ബൈക്ക് യാത്രികന്‍ മരിച്ചു





കൊച്ചി : കടവന്ത്ര എളംകുളം ഭാഗത്തെ വളവില്‍ വീണ്ടും വാഹനാപകടം. ബൈക്ക് യാത്രികന്‍ മരിച്ചു. തൊടുപുഴ സ്വദേശി സനില്‍ സത്യന്‍ ആണ് മരിച്ചത്. 21 വയസ്സായിരുന്നു. 

നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ സ്ലാബില്‍ ഇടിക്കുകയായിരുന്നു. കഴിഞ്ഞ ഏഴുമാസത്തിനിടെ ഈ അപകട വളവില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒമ്ബതു പേരാണ് മരിച്ചത്.
Previous Post Next Post