പറവൂർ പുത്തൻവേലിക്കരയിൽ വീട്ടമ്മയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് വധശിക്ഷ.
ആസാം സ്വദേശി മുന്ന എന്ന പരിമൽ സാഹു (26) വിനാണ് വധശിക്ഷ. പറവൂർ അഡീഷനൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി.
2018 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. മോളി എന്ന് പേരുള്ള വീട്ടമ്മയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു പ്രതി. കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിലായിരുന്നു.