പോക്സോ കേസ് പ്രതി ജാമ്യത്തിലിറങ്ങി ഇരയായ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചു



കൊല്ലം:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിപ്പിച്ച കേസില്‍ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങി അതേ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചു. കുളത്തൂപ്പുഴ വലിയേല മഠത്തിക്കോണം അജിത്ത് (23) എന്നയാളാണ് ജാമ്യത്തിലിറങ്ങി ഇരയായ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചത്. അജിത്തിനെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു.

റിമാൻഡിലായിരുന്ന അജിത്ത് ജാമ്യത്തിലിറങ്ങിയ ശേഷം പെൺകുട്ടിയെ വിളിച്ചു വരുത്തി വീണ്ടും പീഡിപ്പിക്കുകയായിരുന്നു. ഒരുവര്‍ഷംമുന്‍പാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലാകുന്നത്. കുളത്തൂപ്പുഴ പോലീസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Previous Post Next Post