ബിജെപി പ്രചാരണത്തിന് കരുത്തേകാന്‍ കൂടുതല്‍ കേന്ദ്രനേതാക്കള്‍ എത്തുന്നു



കോട്ടയം: കോട്ടയം ജില്ലയിലെ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ ബിജെപിയുടെ കൂടുതല്‍ കേന്ദ്രനേതാക്കള്‍ എത്തുന്നു.

 കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി ദേശീയ വക്താവ് ഷാനവാസ് ഹുസൈന്‍, കേന്ദ്രമന്ത്രി വി. മുരളീധരന്‍ എന്നിവരാണ് ജില്ലയില്‍ എത്തുന്നത്. 

കടുത്തുരുത്തി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇന്ന് വൈകിട്ട് ഉഴവൂര്‍ മുതല്‍ മരങ്ങാട്ടുപള്ളി വരെ നടക്കുന്ന റോഡ് ഷോയില്‍ വി. മുരളീധരന്‍ പങ്കെടുക്കും. 

പുതുപ്പള്ളി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍. ഹരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം 28ന് രാവിലെ 11.30ന് ആലാംപള്ളി മുതല്‍ പാമ്പാടി വരെ നടക്കുന്ന മെഗാ റോഡ് ഷോയില്‍ രാജ്‌നാഥ് സിംഗ് പങ്കെടുക്കും.
 
ഏറ്റുമാനൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി.എന്‍. ഹരികുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഏപ്രില്‍ മൂന്നിന് വൈകിട്ട് മൂന്നിന് പട്ടിത്താനം കവലയില്‍ നിന്ന് ആരംഭിക്കുന്ന മെഗാറോഡ്‌ഷോയില്‍ ഷാനവാസ് ഹുസൈന്‍ പങ്കെടുക്കും. എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിയും ഒപ്പമുണ്ടാകും.


Previous Post Next Post