മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ ബോംബ് പൊട്ടുന്നത് സിപിഎമ്മിൽ തന്നെയായിരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ.




മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ ബോംബ് പൊട്ടുന്നത് സിപിഎമ്മിന് ഉളളിൽ തന്നെയായിരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

ഇ.പി.ജയരാജനോടും പി.ജയരാജനോടും പിണറായി വിജയൻ കാണിച്ചത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയൻ ആകെ ഭയപ്പെട്ടിരിക്കുകയാണ്. എന്ത് വിസ്ഫോടനമാണ് സംഭവിക്കുക എന്നുളള ഭീതിയിലും അങ്കലാപ്പിലുമാണ് അദ്ദേഹം. അതുകൊണ്ടാണ് ബോംബ് പൊട്ടുമെന്ന് അദ്ദേഹം മുൻകൂറായി പറഞ്ഞത്. ഏറ്റവും വലിയ ബോംബ് ഇപ്പോൾ പൊട്ടാൻ പോകുന്നത് പാർട്ടിയിലാണ്. പിണറായി വിജയന്റെ പിറകിൽ കഴിഞ്ഞ അഞ്ചുവർഷമായി അദ്ദേഹത്തെ കാത്തുസംരക്ഷിച്ചൊരു മനുഷ്യനാണ് ഇ.പി.ജയരാജൻ. അദ്ദഹത്തോട് കാണിച്ചത് കടുത്ത വിവേചനമാണ്. അദ്ദേഹത്തിന്റെ മനസ്സിന്റെ ആശങ്കയാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പ്രതിഫലിക്കുന്നത് എന്ന് മുല്ലപ്പള്ളി പറഞ്ഞു.

മുഖം രക്ഷിക്കാനെങ്കിലും ഇഡി പിണറായിയെ ചോദ്യം ചെയ്യണം. ഇഡി മുഖ്യമന്ത്രിയെ ചോദ്യം ചെയ്തില്ലെങ്കിൽ നഷ്ടപ്പെടാൻ പോകുന്നത് മോദിയുടെയും അമിത്ഷായുടെയും മുഖമാണ്. ഒരുപക്ഷേ പ്രഹസനമായിരിക്കാം. രാഷ്ട്രീയ നാടകമായിരിക്കാം അവിടെ നടക്കുന്നത്. പിണറായിയുടെ മകളുടെ സ്ഥാപനത്തിൽ റെയ്ഡ് നടക്കാനുളള സാധ്യത തള്ളിക്കളയാനാവില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.


Previous Post Next Post