നാമനിർദേശ പത്രിക സമർപ്പണം വെള്ളിയാഴ്ച മുതൽ






നാമനിർദേശ പത്രിക സമർപ്പണം വെള്ളിയാഴ്ച മുതൽ

നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം പുറപ്പെടുവിക്കുന്ന വെള്ളിയാഴ്ച (മാർച്ച് 12) മുതൽ സ്ഥാനാര്‍ഥികള്‍ക്ക് നാമനിർദേശപത്രിക സമർപ്പിക്കാം. 

മാര്‍ച്ച് 19 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ അതത് വരണാധികാരികള്‍ക്കോ ഉപവരണാധികാരികള്‍ക്കോ ആണ് പത്രിക നല്‍കേണ്ടത്.

പത്രികകളുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച് 20ന് നടക്കും. 
പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 22 ആണ്. 

നാമനിര്‍ദേശ പത്രിക ഓണ്‍ലൈനായി തയ്യാറാക്കുന്നതിനുള്ള സൗകര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ സുവിധ പോര്‍ട്ടലില്‍ (suvidha.eci.gov.in) ലഭ്യമാണ്. ഓണ്‍ലൈനില്‍ തയ്യാറാക്കുന്ന നാമനിര്‍ദേശ പത്രികയുടെ പ്രിന്‍റ് എടുത്ത് സമര്‍പ്പിക്കാം. ഓണ്‍ലൈനില്‍ പത്രിക സമര്‍പ്പിക്കാന്‍ സാധ്യമല്ല. സ്ഥാനാർത്ഥികളുടെ സത്യപ്രസ്താവന ഈ പോർട്ടലിലൂടെ പൊതുജനങ്ങൾക്കും കാണാന്‍ സാധിക്കും.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് സ്ഥാനാര്‍ഥിക്കൊപ്പം പരമാവധി രണ്ടു പേര്‍ മാത്രമെ ഉണ്ടാകാന്‍ പാടുള്ളൂ. പത്രികാ സമര്‍പ്പണത്തിന് എത്തുന്നവര്‍ രണ്ടു വാഹനങ്ങളില്‍ അധികം ഉപയോഗിക്കാന്‍ പാടില്ല. 

സ്ഥാനാര്‍ഥിയും കൂടെ എത്തുന്നവരും മാസ്‌ക്, ഗ്ലൗസ്, ഫേസ് ഷീല്‍ഡ് എന്നിവ ഉപയോഗിക്കണം. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള ശാരീരിക അകലം കര്‍ശനമായി പാലിക്കണം. 


കോട്ടയം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ 
വരണാധികാരികളും ഉപവരണാധികാരികളും
==============

പാലാ
വരണാധികാരി-ജെസി ജോണ്‍(ഡെപ്യൂട്ടി കളക്ടര്‍ ആര്‍.ആര്‍) 
ഉപവരണാധികാരി-ഷൈമോന്‍ ജോസഫ്(ബി.ഡി.ഒ ളാലം)

കടുത്തുരുത്തി
വരണാധികാരി-ടി.കെ. വിനീത്(ഡെപ്യൂട്ടി കളക്ടര്‍ എല്‍.ആര്‍)
ഉപവരണാധികാരി-വി.ജെ. ജോസഫ്(ബി.ഡി.ഒ കടുത്തുരുത്തി)

വൈക്കം
വരണാധികാരി-വി.ആര്‍. സോണിയ (പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍)
ഉപ വരണാധികാരി-ശ്രീദേവി കെ. നമ്പൂതിരി(ബി.ഡി.ഒ വൈക്കം )

ഏറ്റുമാനൂര്‍
വരണാധികാരി-ടി.എസ്. സതീഷ് കുമാര്‍ ( സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടര്‍ )
ഉപവരണാധികാരി-ധനേഷ് ബി(ബി.ഡി.ഒ ഏറ്റുമാനൂര്‍)

കോട്ടയം
വരണാധികാരി-എം. വേണുഗോപാല്‍ (പുഞ്ച സ്‌പെഷ്യല്‍ ഓഫീസര്‍)
ഉപവരണാധികാരി-ആര്‍. രഞ്ജിത്ത്(ബി.ഡി.ഒ പള്ളം)

പുതുപ്പള്ളി
വരണാധികാരി-രാജീവ് കുമാര്‍ ചൗധരി(സബ് കളക്ടര്‍)
ഉപവരണാധികാരി-ലിബി സി മാത്യു(ബി.ഡി.ഒ പാമ്പാടി)

ചങ്ങനാശേരി
വരണാധികാരി-പി.എസ്. സ്വര്‍ണ്ണമ്മ (ഡെപ്യൂട്ടി കളക്ടര്‍ എല്‍.എ )
ഉപവരണാധികാരി-ബൈജു ടി പോള്‍(ബി.ഡി.ഒ മാടപ്പള്ളി)

കാഞ്ഞിരപ്പള്ളി
വരണാധികാരി-കെ.കെ. വിമല്‍രാജ് (എ.ഡി.സി ജനറല്‍)
ഉപവരണാധികാരി-അനു മാത്യു ജോര്‍ജ്(ബി.ഡി.ഒ കാഞ്ഞിരപ്പള്ളി)

പൂഞ്ഞാര്‍
വരണാധികാരി-ആന്‍റണി സ്‌കറിയ (ആര്‍.ഡി.ഒ പാലാ)
ഉപവരണാധികാരി-വിഷ്ണു മോഹന്‍ദേവ്(ബി.ഡി.ഒ ഈരാറ്റുപേട്ട)


Previous Post Next Post