സംഗീത സംവിധായകൻ പി.ജെ ലിപ്സൺ അന്തരിച്ചു.


കൊച്ചി: ക്രിസ്ത്യൻ ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ പാലാരിവട്ടം പാണംപറമ്പിൽ പി.ജെ ലിപ്സൺ (65) അന്തരിച്ചു. സംസ്ക്കാരം ഇന്ന് വൈകിട്ട് പാലാരിവട്ടം സെന്റ് ജോൺ ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ നടന്നു. 

ഏറെക്കാലമായി കണ്ടനാടുള്ള സ്വവസതിയിൽ താമസിച്ചു വന്നിരുന്ന ലീപ്‌സന് ഇന്നലെ രാത്രിയിൽ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മലയാളത്തിലും തമിഴിലുമായി നൂറുകണക്കിന് ഗാനങ്ങൾക്ക് സംഗീതമൊരുക്കിയ ലിപ്‌സന്റെ ഗാനങ്ങൾ പ്രശസ്തരായ ഒട്ടുമിക്ക ഗായകരും ആലപിച്ചിട്ടുണ്ട്. ക്രിസ്തീയ ഗാനങ്ങൾക്ക് പുറമെ നിരവധി ലളിതഗാനങ്ങൾക്കും ടെലിവിഷൻ പരമ്പരകൾക്കും ടെലിഫിലിമുകൾക്കും സംഗീതമൊരുക്കിയിട്ടുള്ള ലിപ്‌സൺ കൊച്ചിൻ സി.എ. സി യിൽ സംഗീതാധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.

 ജോളി എബ്രഹാം തുടങ്ങിയ ഗായകരോടൊപ്പം നിരവധി വിദേശ രാജ്യങ്ങളിൽ സംഗീത പരിപാടികൾക്ക് നേതൃത്വം നൽകിയിരുന്നു.

 ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ഉദ്യോഗസ്ഥൻ ആയിരുന്ന ലീപ്‌സൻ പത്തു വർഷങ്ങൾക്കു മുൻപുണ്ടായ അസുഖത്തെ തുടർന്ന് സംഗീത രംഗത്തു സജീവമല്ലായിരുന്നു. 
ആലീസാണ് ഭാര്യ. ഏകമകൻ ലാൻവിൻ.


Previous Post Next Post