നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനിടെയാണ് സമ്മേളനം.
രണ്ടാംഘട്ട സമ്മേളനത്തിൽ 2021-22 വർഷത്തേയ്ക്കുള്ള വിവിധ ഗ്രാന്റുകൾ പാസാക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. നിരവധി ബില്ലുകളും സർക്കാർ പട്ടികപ്പെടുത്തിയിട്ടുണ്ട്.
ഏപ്രിൽ എട്ടിനാണ് പാർലമെന്റ് സമ്മേളനം അവസാനിക്കുന്നത്. ജനുവരി 29നാണ് ബജറ്റ് സമ്മേളനം ആരംഭിച്ചത്. ഫെബ്രുവരി ഒന്നിനായിരുന്നു ബജറ്റ്.