മാവേലിക്കരയിൽ വൃദ്ധ മാതാവിന് പരുക്കേറ്റത് ഹോംനഴ്സിൻ്റെ മർദ്ദനം മൂലമെന്നു കണ്ടെത്തി





മാവേലിക്കരയിൽ വൃദ്ധ മാതാവിന് പരുക്കേറ്റത് ഹോംനഴ്സിൻ്റെ മർദ്ദനം മൂലമെന്നു കണ്ടെത്തി
ഹോംനഴ്സിനെ പൊലീസ് അറസ്റ്റ് ചെയ്തു.

 ചെട്ടികുളങ്ങര കൈതവടക്ക് കളീയ്ക്കൽ വിജയമ്മയ്ക്ക് (78) ആണ് ഹോം നഴ്സിൻ്റെ വടി കൊണ്ടുള്ള അടിയും കുത്തുമേറ്റതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായത്.

ക്യാമറ ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ചു ഇടുക്കി കട്ടപ്പന മത്തായിപ്പാറ ചെമ്പനാൽ ഫിലോമിനെയെ (55) പൊലിസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഫെബ്രുവരി 20 നാണ് വിജയമ്മ വീണു പരുക്കേറ്റതായി ഫിലോമിന അറിയിച്ചത്. ബന്ധുക്കളെത്തി വിജയമ്മയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടയെല്ല് പൊട്ടിയിട്ടുണ്ടെന്നും വീണുണ്ടായ പരുക്കല്ലെന്നും ആശുപത്രി അധികൃതർ അറിയച്ചതിനെ തുടർന്നു സംശയം തോന്നിയ വിജയമ്മയുടെ മകനും, ഭാര്യയും വീട്ടിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണു വിജയമ്മയെ വടി കൊണ്ടു അടിക്കുന്നതും കുത്തുന്നതും കണ്ടെത്തിയത്. 


Previous Post Next Post