തൃശൂര്‍: ചാവക്കാട്ട് അമ്മയും ഒന്നര വയസുള്ള മകളും ജീവനൊടുക്കിയ നിലയില്‍. ബ്ലാങ്ങാട് സ്വദേശി ജിഷ, മകള്‍ ദേവാംഗന എന്നിവരെയണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മകളെ ഷാളില്‍ കെട്ടിത്തൂക്കിയ ശേഷം ജിഷ ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.