ഇരട്ട വോട്ട്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗരേഖ ഹൈക്കോടതി അംഗീകരിച്ചു

കൊച്ചി : ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുന്നുള്ളുവെന്ന് ഉറപ്പ് വരുത്താൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. വിഷയവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗരേഖ ഹൈക്കോടതി അംഗീകരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് കോടതിവിധി

ഇരട്ട വോട്ട് തടയാൻ കൃത്യമായ നടപടികൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദേശം നൽകി. ആവശ്യമെങ്കിൽ കേന്ദ്രസേനയെ വിളിക്കാം. കള്ളവോട്ട് തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ നിർദേശം ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു


Previous Post Next Post