ഫത്തേപുർ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം. ഫത്തേപുരില് ആണ് സംഭവം. പ്രതിയെ ഇതുവരെയും പിടികൂടാനായിട്ടില്ല. ഇയാള്‍ ഒളിവിലാണ്. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനകള്‍ക്കായി അയച്ചു.
2019ല്‍ പ്രതിയുടെ സഹോദരനും മറ്റ് ചിലര്‍ക്കുമെതിരെ പെണ്‍കുട്ടിയുടെ അമ്മ പീഡന പരാതി നല്‍കിയിരുന്നു. ഈ കേസിന്റെ നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. ഇതിനിടെയാണ് യുവതിയുടെ മകള്‍ക്ക് നേരെയും അതിക്രമം നടന്നത്