ബി.ബി.സി. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം അഞ്ജു ബോബി ജോർജിന്






ഇന്ത്യയിലെ മികച്ച കായികതാരത്തിന് ബി.ബി.സിയുടെ ഈ വർഷത്തെ ആജീവനാന്ത പുരസ്കാരം മലയാളി ലോങ്ജമ്പ് താരം അഞ്ജു ബോബി ജോർജിന്.

003-ൽ പാരീസിൽനടന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 6.70 മീറ്റർ ദൂരം മറികടന്ന് വെങ്കലം നേടിയ അഞ്ജു, ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഒരേയൊരു ഇന്ത്യക്കാരിയാണ്. ഒളിമ്പിക്സിലും ശ്രദ്ധേയ പ്രകടനം നടത്തി.

ലോക റാപ്പിഡ് ചെസ് കിരീടം നേടിയ കൊനേരു ഹംപി ഈ വർഷത്തെ മികച്ചതാരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഷൂട്ടിങ്ങിലെ മനു ഭേക്കർ മികച്ച ഭാവിതാരമായി.

മലയാളി ഒളിമ്പ്യൻ പി.ടി. ഉഷയ്ക്കായിരുന്നു കഴിഞ്ഞവർഷം ബി.ബി.സി. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം. 

കോട്ടയം ചങ്ങനാശ്ശേരി ചീരഞ്ചിറ സ്വദേശിയായ അഞ്ജു, ഭർത്താവും പരിശീലകനുമായ റോബർട്ട് ബോബി ജോർജിനൊപ്പം ഇപ്പോൾ ബെംഗളൂരുവിൽ ആണ് താമസം.
Previous Post Next Post