തിരഞ്ഞെടുപ്പ് ചട്ടലംഘനം: ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു






തിരഞ്ഞെടുപ്പ് ചട്ടലംഘനം: ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

കായംകുളം നിയോജകമണ്ഡലത്തിലെ 77ാം നമ്പർ പോളിംഗ് ബൂത്ത് പരിധിയിൽ പോളിംഗ് ഉദ്യോഗസ്ഥൻ പോസ്റ്റൽ ബാലറ്റ് വിതരണത്തിനായി എത്തിയ സമയത്ത് കായംകുളം വില്ലേജ് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് നമ്പർ 1596ലെ കളക്ഷൻ ഏജൻറ് സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയെ തുടർന്ന് കളക്ഷൻ ഏജൻറ് സുഭാഷ് സി എസ്സിനെ അന്വേഷണവിധേയമായി സർവീസിൽനിന്ന് സസ്പെൻഡ് ചെയ്ത് ജില്ലാ കളക്ടർ ഉത്തരവായി. 

വരണാധികാരി മുഖേന അന്വേഷണം നടത്തി ലഭിച്ച റിപ്പോർട്ട് അടിസ്ഥാനത്തിലാണ് നടപടി. പെൻഷൻ വിതരണം നടത്തിയ സമയം ഉദ്യോഗസ്ഥൻ മാതൃകാ പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമായി പെരുമാറി എന്ന പരാതി ലഭിച്ചിരുന്നു.

തുടർന്ന് വീഡിയോയും വരണാധികാരിയുടെ റിപ്പോർട്ടും പരിശോധിച്ചതില്‍ 1951ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 129 ന്റെ ചട്ടലംഘനം നടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ജില്ല കളക്ടറുടെ ഉത്തരവിൽ പറയുന്നു.


Previous Post Next Post