ഡിസിസി ജനറല്‍ സെക്രട്ടറി പികെ അബ്ദുള്‍ ലത്തീഫ് രാജി വെച്ചു



എറണാകുളം ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പികെ അബ്ദുള്‍ ലത്തീഫ് പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ലത്തീഫ് നേരിട്ട നടപടി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു പിന്‍വലിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലത്തീഫുമായുണ്ടായ തര്‍ക്കം ഡൊമനിക് പ്രസന്റേഷന്റെ തോല്‍വിക്ക് ഇടയാക്കിയിരുന്നു.

പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചതായി പ്രഖ്യാപിച്ച് കെപിസിസിക്ക് ലത്തീഫ് കത്തയച്ചു. തന്റെ രാജി യുഡിഎഫിന് തലവേദനയാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് കൊച്ചിക്കാരന് തന്നെ സീറ്റ് നല്‍കണമെന്ന വാദം ലത്തീഫ് ഉയര്‍ത്തിയിരുന്നു.
Previous Post Next Post