ജുഡീഷ്യൽ അന്വേഷണം ഭരണഘടനാ വിരുദ്ധം: കെ.സുരേന്ദ്രൻ



കോന്നി: കേന്ദ്ര ഏജൻസികൾക്കെതിരായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം ഭരണഘടനാ വിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. 
രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്ന് കോന്നിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് മുഖ്യമന്ത്രി ഇത് ചെയ്യുന്നതെങ്കിൽ അദ്ദേഹം കൂടുതൽ ദുരന്തകഥാപാത്രമായി മാറും. അമിതാധികാര പ്രയോഗമാണ് മുഖ്യമന്ത്രി നടത്തുന്നത്. രാജ്യത്തെ ഭരണഘടനയെ തകർത്തുകളയാം എന്ന് കരുതുന്നത് അപഹാസ്യമാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തോട് വിയോജിപ്പുണ്ടെങ്കിൽ കോടതിയിൽ പോവുകയാണ് വേണ്ടത്. അല്ലാതെ സ്വയം കോമാളി വേഷം കെട്ടരുതെന്നും സുരേന്ദ്രൻ പറഞ്ഞു.


Previous Post Next Post