കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രത്യാശയും ആത്മവിശ്വാസവും നഷ്ടപ്പെടുത്തി: കെ സുധാകരൻ



 കണ്ണർ :കോൺഗ്രസ് സ്ഥാനാർഥി പട്ടികക്ക് എതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ എംപി. സ്ഥാനാർഥി പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്ന് കെ സുധാകരൻ പറഞ്ഞു. 

നേതൃത്വത്തിന്റെ പ്രവർത്തികൾ അത്ര മോശമായിരുന്നു. ഹൈക്കമാൻഡിനെ കേരളത്തിലെ നേതാക്കൾ തെറ്റിദ്ധരിപ്പിച്ചു. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വേണുഗോപാലും അടങ്ങുന്ന സമിതി ഇഷ്ടക്കാരെ തിരുകി കയറ്റി. ഹൈക്കമാൻഡിന്റെ പേരിൽ വേണുഗോപാലും ഇഷ്ടക്കാർക്ക് സീറ്റ് നൽകി.

കെപിസിസി വർക്കിംഗ് പ്രസിഡന്റെന്ന സ്ഥാനത്ത് തുടരുന്നത് മനസ്സോടെ അല്ല. ആലങ്കാരിക പദവികൾ ആവശ്യമില്ല. സ്ഥാനം ഒഴിയാൻ പലതവണ ആലോചിച്ചെങ്കിലും പാർട്ടിക്ക് മുറിവേൽക്കാതിരിക്കാനാണ് രാജി വെക്കാത്തത്. സ്ഥാനാർഥി പട്ടിക വന്നതോടെ പ്രത്യാശയും ആത്മവിശ്വാസവും നഷ്ടപ്പെട്ടെന്നും സുധാകരൻ പറഞ്ഞു.

Previous Post Next Post