കേരള കോണ്ഗ്രസ് എമ്മിന്റെ സ്ഥാനാര്ഥി പട്ടികയ്ക്ക് അന്തിമരൂപമായി

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കേരള കോണ്ഗ്രസ് എമ്മിന്റെ സ്ഥാനാര്ഥി പട്ടികയ്ക്ക് അന്തിമരൂപമായി. പാര്ട്ടി ചെയര്മാന് ജോസ് കെ.മാണി പാലാ സീറ്റിൽ മത്സരിക്കും. യുഡിഎഫ് വിട്ടു വന്ന കേരള കോണ്ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന് 13 സീറ്റുകളാണ് എല്ഡിഎഫ് നല്കിയിട്ടുള്ളത്. സ്ഥാനാര്ഥി പട്ടിക ഇങ്ങനെയാണ്. • പാല-ജോസ് കെ.മാണി • കാഞ്ഞിരപ്പള്ളി- ഡോ.എന്.ജയരാജ് • പൂഞ്ഞാര്- സെബാസ്റ്റ്യന് കുളത്തുങ്കല് • ചങ്ങനാശ്ശേരി- ജോബ് മൈക്കിള് • തൊടുപുഴ- പ്രൊഫ.കെ.ഐ ആന്റണി • ഇടുക്കി-റോഷി അഗസ്റ്റിന് • പെരുമ്പാവൂര്- ബാബു ജോസഫ് • പിറവം-ജില്‌സ് പെരിയപുറം • റാന്നി-എന്.എം.രാജു/പ്രമോദ് നാരായണന് • കുറ്റ്യാടി-മുഹമ്മദ് ഇഖ്ബാല് • ഇരിക്കൂര്-സജി കുറ്റിയാനിമറ്റം • ചാലക്കുടി-ഡെന്നിസ് ആന്റണി • കടുത്തുരുത്തി- സ്റ്റീഫന് ജോര്ജ്, സക്കറിയാസ് കുതിരവേലി
Previous Post Next Post