തൃശൂർ;ഭർത്താവിനോടുള്ള വൈരാഗ്യത്തിൽ വീട്ടമ്മയെ വെട്ടിക്കൊന്നു. ഇരിങ്ങാലക്കുട കാട്ടൂരിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കാട്ടൂർ സ്വദേശി ലക്ഷ്മി (43) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ഹരീഷിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
കാട്ടൂർ സ്വദേശിയായ ദർശനും സംഘവുമാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയോടെയാണ് കൊലപാതകം നടന്നത്. വീട്ടിൽ ആക്രമിച്ചു കയറിയ സംഘം വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം മുങ്ങിയ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ദർശൻ.