കോട്ടയം ജില്ലയിൽ ഏഴു പേർ ഇന്നുപത്രിക നൽകി


നിയമസഭാ  തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കോട്ടയം ജില്ലയിൽ   ഏഴു പേർ ഇന്ന് നാമനിർദേശപത്രിക സമർപ്പിച്ചു. പാലായിലും പൂഞ്ഞാറിലും രണ്ടു പേര്‍ വീതവും വൈക്കം, കോട്ടയം, ചങ്ങനാശേരി മണ്ഡലങ്ങളില്‍ ഓരോ സ്ഥാനാര്‍ത്ഥികളുമാണ് പത്രിക നല്‍കിയത്. ആകെ 12 സെറ്റ് പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. 

പത്രിക നല്‍കിയവരുടെ പേരു വിവരം ചുവടെ

പാലാ
ജോസ് കെ. മാണി -കേരള കോണ്‍ഗ്രസ് (എം)
മാണി സി. കാപ്പന്‍-സ്വതന്ത്രന്‍

പൂഞ്ഞാര്‍
പി.സി. ജോര്‍ജ് -കേരള ജനപക്ഷം(സെക്കുലര്‍)
ആല്‍ബിന്‍ മാത്യു-സ്വതന്ത്രന്‍

വൈക്കം
സാബു ദേവസ്യ-എസ്.യു.സി.ഐ

കോട്ടയം
അ‍ഡ്വ. കെ. അനില്‍കുമാര്‍-സി.പി.ഐ(എം)

ചങ്ങനാശേരി
ജോമോന്‍ ജോസഫ്  സ്രാമ്പിക്കല്‍-സ്വതന്ത്രന്‍
Previous Post Next Post