നിയമസഭാ തെരഞ്ഞെടുപ്പിൽ പുതിയ പ്രചാരണ തന്ത്രവുമായി സിപിഎം.





തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പുതിയ പ്രചാരണ തന്ത്രവുമായി സിപിഎം. സംസ്ഥാനത്ത് വീടുവീടാന്തരം പ്രചാരണത്തിന് ഇറങ്ങാനാണ് നേതാക്കൾ ലക്ഷ്യമിടുന്നത്. പൊതുയോഗങ്ങൾ അവസാനിച്ച ശേഷം ഏപ്രിൽ ഒന്ന് മുതലാണ് സിപിഎം നേതാക്കൾ വീട്ടുമുറ്റങ്ങളിൽ പ്രചാരണത്തിന് എത്തുന്നത്. 

മുഖ്യമന്ത്രി പിണറായി വിജയന്‍റെ രണ്ടാം ഘട്ട പ്രചാരണ പരിപാടികൾ നാളെ തുടങ്ങും. കുടുംബ യോഗങ്ങൾ പൂര്‍ത്തിയാക്കിയാണ് നേതാക്കൾ താഴേ തട്ടിലേക്ക് പ്രചാരണത്തിന് ഇറങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് പിബി അംഗങ്ങളും അടക്കമുള്ള നേതാക്കളാണ് വീടുകളിലേക്ക് വോട്ട് അഭ്യര്‍ത്ഥിക്കാനെത്തുന്നത്. 

Previous Post Next Post