കോട്ടയം : മാതൃകാ പെരുമാറ്റ ചട്ടം പാലിക്കുന്നതിന്‍റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കെട്ടിടങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളുടെയും രാഷ്ട്രീയ സംഘടനകളുടെയും ഫ്ളക്സ് ബോര്‍ഡുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍, ഫ്ളക്സ് ബോര്‍ഡുകള്‍, നോട്ടീസുകള്‍ തുടങ്ങിയവ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
അല്ലാത്തപക്ഷം നീക്കം ചെയ്യുന്നതിന് വേണ്ടി വരുന്ന മുഴുവന്‍ ചെലവുകളും അതത് രാഷ്ട്രീയ കക്ഷികളുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. മാതൃകാ പെരുമാറ്റ ചട്ടം പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുന്നതിനായി നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ എം.സി.സി സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്.