കഴിഞ്ഞ ജനുവരിയിലാണ് സംഭവം. പീഡിപ്പിച്ചതിന് പുറമെ പലപ്പോഴായി 12 പവന്‍റെ ആഭരണങ്ങൾ പ്രവീൺ വാങ്ങിയതായും പരാതിയിലുണ്ട്. ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയോട് പ്രവീൺ പിന്നീട് വാട്സ് ആപ്പിലൂടെ ചാറ്റിങ് തുടരുകയായിരുന്നു. ബന്ധം വളർന്നപ്പോൾ അശ്ലീല സന്ദേശങ്ങളും അയച്ചുതുടങ്ങി. പിന്നീട് നേരിൽ കാണണമെന്ന് അറിയിച്ചതോടെ മാളയിലെത്തി പെൺകുട്ടിയെ കണ്ടുമുട്ടി.
ഇരുവരും കൂടുതൽ അടുത്തതോടെ ഒരാഴ്ചക്ക് ശേഷം പ്രവീണിന്റെ സുഹൃത്ത് ശ്യാമിനൊപ്പം ബൈക്കിലാണ് പെൺകുട്ടിയെ തേടി എത്തിയത്. ഈ സമയത്താണ് ആളൊഴിഞ്ഞ കെട്ടിടത്തിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന് കുറച്ച് ദിവസത്തിന് ശേഷം അപകടം പറ്റിയെന്ന് പെൺകുട്ടിയെ അറിയിക്കുകയും ചികിത്സയ്ക്കായി കൂടുതൽ പണം വേണമെന്ന് പറഞ്ഞ് ആഭരണങ്ങൾ തട്ടിയെടുക്കുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണ സംഘം പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.