കൊല്ലം ചടയമംഗലം സീറ്റ് മുസ്ലിം ലീഗിന് നൽകാനുള്ള തീരുമാനത്തിനെതിരെ കോൺഗ്രസിൽ പൊട്ടിത്തെറി. സീറ്റ് വിട്ടു നൽകരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പരസ്യമായി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു
സീറ്റ് ലീഗിന് നൽകരുതെന്നും കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥിയെ നിർത്തണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നു. ഇക്കാര്യം നേരത്തെ പാർട്ടിയെ അറിയിച്ചിരുന്നതാണ്. തീരുമാനം ഇനിയും മാറ്റാത്ത സാഹചര്യത്തിലാണ് പരസ്യ പ്രതിഷേധത്തിലേക്ക് നീങ്ങുന്നതെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു.