അന്ത്യകർമങ്ങൾ 13ന് അബു റോഡിലെ ബ്രഹ്മാകുമാരിസ് ആസ്ഥാനത്തെ ശാന്തിവൻ ക്യാംപസിൽ (മൗണ്ട് അബു, രാജസ്ഥാൻ) നടത്തും. ദാദി ഗുൽസാർ എന്ന പേരിലാണ് ഡോ. ദാദി ഹൃദയമോഹിനി അറിയപ്പെട്ടിരുന്നത്.
വനിതകൾ നയിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആത്മീയപ്രസ്ഥാനമായ ബ്രഹ്മകുമാരീസിൽ അംഗമായത് എട്ടാം വയസു മുതൽ. 140 രാജ്യങ്ങളിലായി 8000ൽ അധികം രാജയോഗ കേന്ദ്രങ്ങൾ ഇവരുടെ നേതൃത്വത്തിൽ സ്ഥാപിച്ചിരുന്നു.