എക്സിറ്റ് പോളുകൾക്കും സർവ്വേ കൾക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിലക്ക്


ന്യൂഡൽഹി തിരഞ്ഞെടുപ്പ്  നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്നയിടങ്ങളിലും എക്സിറ്റ് പോളുകള്‍ നടത്തുന്നതും പ്രസിദ്ധീകരിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കി. ബംഗാളിലും അസാമിലും ആദ്യഘട്ട തിരഞ്ഞെടുപ്പു നടക്കുന്ന മാര്‍ച്ച്‌ 27ന് രാവിലെ 7 മുതല്‍ അവസാനഘട്ട തിരഞ്ഞെടുപ്പു നടക്കുന്ന ഏപ്രില്‍ 29ന് 7.30 വരെ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലൊന്നും എക്സിറ്റ്‌പോളുകള്‍ നടത്തുകയോ ഫലം ഒരു മാദ്ധ്യമങ്ങള്‍ വഴിയും പ്രസിദ്ധീകരിക്കാനോ പാടില്ല. ഇത് സംബന്ധിച്ച്‌ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് പുറത്തിറങ്ങി.

ഒരുഘട്ടങ്ങളിലും വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയുള്ള 48 മണിക്കൂറിനുള്ളില്‍ അഭിപ്രായ സര്‍വേകളോ മറ്റു സര്‍വേകളോ ഏതെങ്കിലും ഇലക്‌ട്രോണിക് മാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാനും പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.


Previous Post Next Post