മത്സരിക്കാനില്ലെന്ന് പന്തളം മുന്‍ രാജകുടുംബം ബിജെപി യുടെ നീക്കം പാളി




പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പില്‍ പന്തളം മുന്‍ രാജകുടുംബം പ്രതിനിധിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ബിജെപി ശ്രമം പരാജയപ്പെട്ടു. ശബരിമല വിഷയത്തില്‍ രാഷ്ട്രീയമില്ലെന്നും സ്ഥാനാര്‍ത്ഥിയാകാനില്ലെന്നും രാജകുടുംബം നിലപാടെടുക്കുകയായിരുന്നു. ശബരിമല വിഷയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് ബിജെപി പന്തളം മുന്‍ രാജകുടുംബം പ്രതിനിധിയെ മത്സരിപ്പിക്കാന്‍ ബിജെപി ശ്രമം നടത്തിയത്.

ബിജെപി സ്ഥാനാര്‍ത്ഥിയാകാതെ വന്നതോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കാനുള്ള ശ്രമവും പാര്‍ട്ടി നടത്തിയെങ്കിലും ഇതും അംഗീകരിച്ചിരുന്നില്ല. ഒന്നില്‍ കൂടുതല്‍ തവണ ബിജെപി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൊട്ടാരത്തില്‍ നേരിട്ടെത്തി ചര്‍ച്ച നടത്തിയിരുന്നു.
Previous Post Next Post