അരക്കോടിയിലേറെ കടമുണ്ട്, നല്ല വസ്ത്രങ്ങളോ ആഭരണങ്ങളോ ധരിച്ചിട്ടില്ല; മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു ലതികാ സുഭാഷ്


കോട്ടയം: സ്ഥാനാർഥിത്വം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം തല മുണ്ഡനം ചെയ്ത ലതികാ സുഭാഷ് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു.
കോട്ടയത്ത് ഭാവി തീരുമാനങ്ങളെപ്പറ്റി മാധ്യമപ്രവർത്തകരോട് പ്രതികരിക്കുമ്പോഴാണ് ലതികാ സുഭാഷ് കരഞ്ഞത്.
അരക്കോടിയിലേറെ കടമുണ്ട്. നല്ല വസ്ത്രങ്ങളോ ആഭരണങ്ങളോ ധരിച്ചിട്ടില്ല. അമ്മമാർ പോലും എന്നോട് ചോദിക്കാറുണ്ട് കുഞ്ഞേ നല്ലൊരു സാരിയെങ്കിലും ഉടുത്തൂടേ എന്ന്. അതുകൊണ്ട് പാർട്ടി പ്രവർത്തകരാണ് എനിക്കെല്ലാം.
എന്റെ നേതാക്കൻമാരെക്കാളെല്ലാം എന്നോട് സ്നേഹം എന്റെ പ്രവർത്തകർക്കാണെന്ന് മനസിലായി. വിദേശ രാജ്യങ്ങളിൽ നിന്നുപോലും പ്രിയപ്പെട്ട പ്രവർത്തകർ എന്നെ ഫോണിൽ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. പാർട്ടിപ്രവർത്തകരാണ് എന്റെ എല്ലാം.
അതുകൊണ്ട് അവരുടെ അഭിപ്രായത്തിന് വില നൽകണമെന്നാണ് എന്റെ തീരുമാനം. അനുനയ ശ്രമത്തിനൊന്നും താനിനി ഇല്ല. ഇതുവരെ ഒരു നേതാവ് പോലും തന്നെ വിളിച്ചില്ലെന്നും ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ എന്നും ഉറച്ചുവിശ്വസിക്കുന്നുണ്ടെന്നും ലതികാ സുഭാഷ് വ്യക്തമാക്കി.

Previous Post Next Post