കോട്ടയം: ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷി ക്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ്.
പുതുപ്പള്ളി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍. ഹരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ മെഗാറോഡ് ഷോയുടെ സമാപനത്തില്‍ പാമ്പാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ഇടതു വലതു മുന്നണികള്‍ കേരളം മാറി മാറി ഭരിക്കുകയാണ്. ഇവരില്‍ നിന്ന് കേരളത്തെ മോചിപ്പിക്കാന്‍ ബിജെപിക്ക് മാത്രമെ സാധിക്കൂ. ഇടതു വലതു മുന്നണികള്‍ക്കെതിരായി ബിജെപിയും എന്‍ഡിഎ സഖ്യവും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ സമഗ്ര വികസനത്തിന് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരണം.
ഭാരതത്തില്‍ തന്നെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാ നമാണ് കേരളം. പ്രകൃതി വിഭവങ്ങളാല്‍ അനുഗ്രഹീതവു മാണ്. വിദ്യാസമ്പന്നരായ യുവാക്കളുമുണ്ട്. എന്നാല്‍ ഇവര്‍ക്ക് തൊഴില്‍ നല്‍കാന്‍ കേരള സര്‍ക്കാരിന് സാധിക്കുന്നില്ല.
കേന്ദ്രത്തിലും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളും ബിജെപി ഭരിക്കുന്നുണ്ട്. സദ്ഭരണവും, വികസനവും എന്താണെന്ന് ഈ സര്‍ക്കാരുകള്‍ നമുക്ക് കാണിച്ചു തരുന്നു. ബിജെപി സര്‍ക്കാരുകള്‍ക്ക് വാക്കും പ്രവൃത്തിയും ഒന്നാണ്. പറയുന്നത് ചെയ്യും ചെയ്യുന്നതേ പറയൂ. കാശ്മീരിലെ 370-ാം വകുപ്പ് റദ്ദ് ചെയ്യുമെന്ന് പറഞ്ഞു. പൗരത്വനിയമ ഭേദഗതി നടപ്പാക്കുമെന്ന് പറഞ്ഞു മുത്തലാഖ് മൂലം കഷ്ടപ്പെടുന്ന മുസ്ലീം സഹോദരിമാരുടെ രക്ഷപ്പെടുത്താന്‍ മുത്തലാഖ് ബില്‍ നടപ്പാക്കുമെന്നും പറഞ്ഞു. ഇതെല്ലാം ബിജെപി സര്‍ക്കാര്‍ നടപ്പാക്കി.
ബിജെപി അധികാരത്തില്‍ വന്നാല്‍ കേരളത്തെ വികസന ത്തിന്റെ പാതയിലേക്ക് നയിക്കും. ആരോടും പ്രീണന മുണ്ടാകില്ല, എല്ലാവര്‍ക്കും തുല്യനീതി നടപ്പാക്കും. ക്ഷേത്രഭരണം വിശ്വാസികള്‍ക്ക് വിട്ടു നല്‍കും. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷം ആറു സിലിണ്ടറുകള്‍ നല്‍കും. ഭൂമിയില്ലാത്ത എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്കായി അഞ്ച് ഏക്കര്‍ വീതം ഭൂമി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോര്‍ജ് കുര്യ ന്‍, രാജ്‌നാഥ് സിംഗിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു, സ്ഥാനാര്‍ത്ഥി അഡ്വ. എന്‍. ഹരി, ജില്ലാ വൈസ് പ്രസിഡന്റ് കെ പി ഭുവനേശ് തുടങ്ങിയവരും റോഡ് ഷോയില്‍ പങ്കെടുത്തു.
ഉമ്മന്‍ചാണ്ടി മാറി നില്‍ക്കണം
കോട്ടയം: പത്തു തവണയായി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഉമ്മന്‍ചാണ്ടി ഈ തവണ മാറി നില്‍ക്കണമെന്ന് രാജ്‌നാഥ് സിംഗ്. അദ്ദേഹം പ്രായമുള്ള യാളാണ്. അദ്ദേഹത്തോട് തനിക്ക് ബഹുമാനമുണ്ട്. ഈ തവണ അദ്ദേഹം യുവാവായ ഊര്‍ജ്ജ്വസ്വലനായ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍. ഹരിക്ക് അവസരം നല്‍കണമെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.