കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എസ് എസ് ലാലിന് ഇരട്ട വോട്ട് ; ഉദ്യോഗസ്ഥരുടെ പിഴവെന്ന് ലാല്‍ ‌




തിരുവനന്തപുരം : കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എസ് എസ് ലാലിനും ഇരട്ട വോട്ടുണ്ടെന്ന് കണ്ടെത്തി. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ 170-ാം നമ്പര്‍ ബൂത്തില്‍ രണ്ട് വോട്ടാണ് ലാലിന് ഉള്ളത്. ഇതു ചൂണ്ടിക്കാട്ടി സിപിഎം പരാതി നല്‍കി. 

വോട്ടര്‍പട്ടികയില്‍ കണ്ണമ്മൂല സെക്ഷനില്‍ 646 ക്രമനമ്പറിലാണ് ആദ്യ വോട്ട്. കൂട്ടിച്ചേര്‍ത്ത പട്ടികയിലും ലാലിന്റെ പേരുണ്ട്. ആദ്യപേര് ഒഴിവാക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിരുന്നതായി ഡോ. എസ്എസ് ലാല്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പിഴവാണ് ഇരട്ടവോട്ട് വരാന്‍ കാരണമെന്നും ലാല്‍ പറയുന്നു.

 
Previous Post Next Post