ജനകീയ സ്വീകരണങ്ങളേറ്റ് വാങ്ങി വിജയമുറപ്പിച്ച് അഡ്വ.കെ അനിൽകുമാർ.


കോട്ടയം : കന്നിയങ്കത്തിൽ വിജയമുറപ്പിച്ച് കൊണ്ട് ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ.കെ അനിൽകുമാർ കൊല്ലാട്, കടുവാക്കുളം ഭാഗങ്ങളിൽ ആദ്യഘട്ട പ്രചരണം പൂർത്തിയാക്കി. നദീ സംയോജന പദ്ധതിയുടെ വിജയം കൊണ്ടും സാധാരണക്കാർക്ക് എപ്പോഴും സമീപിക്കാവുന്ന വ്യക്തി എന്ന നിലയിലും വളരെ വലിയ സ്വീകാര്യതയാണ് അനിൽകുമാറിന് ലഭിക്കുന്നത്. 

സി.പി.ഐ.എം കൊല്ലാട് ലോക്കൽ സെക്രട്ടറി പി.സി ബെഞ്ചമിൻ , പുതുപ്പള്ളി ഏരിയാ കമ്മറ്റിയംഗം എ.ജി രവീന്ദ്രൻ
കൊല്ലാട് സർവ്വീസ്സി സഹകരണ ബാങ്ക് പ്രസിഡൻ്റ് സി.വി ചാക്കോ
കൊല്ലാട് ലോക്കൽ കമ്മറ്റിയംഗം കെ.ആർ പ്രസന്നകുമാർ, ഷെബിൻ സിറിയക് തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post