കോട്ടയം: ചിങ്ങവനത്ത് സ്‌കൂട്ടറില്‍ മിനി ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ ബാര്‍ബര്‍ ഷോപ്പുടമ മരിച്ചു.
ചിങ്ങവനം മോഡേണ്‍ ഹെയര്‍ സ്‌റ്റൈല്‍ ഉടമ പനച്ചിക്കാട്, കുഴിമറ്റം, കുന്നങ്കര ഭാഗത്ത് പുത്തന്‍പറമ്പില്‍ പി.സി. പ്രസാദ്(55) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ 11ന് എം.സി റോഡില്‍ ചിങ്ങവനം സെമിനാരിപ്പടിക്ക് സമീപമാണ് സംഭവം. ചിങ്ങവനത്തെ പെട്രോള്‍ പമ്പില്‍ നിന്ന് സ്‌കൂട്ടറില്‍ പെട്രോള്‍ അടിച്ച് റോഡിലേക്ക് കയറിയപ്പോള്‍ ചങ്ങനാശേരി ഭാഗത്തു നിന്നു വന്ന മിനി ലോറിയിടിച്ചാണ് അപകടം ഉണ്ടായത്. നാട്ടുകാര്‍ ചേർന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.