താജ്മഹലിൽ ബോംബ് ഭീഷണി; സഞ്ചാരികളെ ഒഴിപ്പിച്ചു, അതീവ ജാഗ്രതാ നിർദേശം


ആഗ്ര :താജ്മഹലിന് ബോംബ് ഭീഷണി. തുടര്‍ന്ന് താജ്മഹല്‍ താല്‍ക്കാലികമായി അടച്ചു. അജ്ഞാത ഫോണ്‍ സന്ദേശത്തിലൂടെയാണ് ബോബ് ഭീഷണി. ഉത്തര്‍പ്രദേശ് പൊലീസിലാണ് ഫോണ്‍ സന്ദേശമെത്തിയത്.

ഇതോടെ താജ്മഹലിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി ബോബ് സ്വകോഡ് പരിശോധന നടത്തുകയാണ്. ഉത്തര്‍പ്രദേശിന്റെ ഫിറോസാബാദില്‍ നിന്നാണ് ഫോണ്‍സന്ദേശമെത്തിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. താജ്മഹലിന്റെ എല്ലാ ഭാഗത്തും സിഐഎസ്എഫ് പരിശോധന നടത്തുകയാണ്
Previous Post Next Post