നിയമസഭാ തെരഞ്ഞെടുപ്പ് ; ആദ്യ ഘട്ട സ്ഥാനാർത്ഥിപ്പട്ടിക ട്വൻ്റി- ട്വൻ്റി പുറത്തിറക്കി.








നിയമസഭാ തെരഞ്ഞെടുപ്പ് ; ആദ്യ ഘട്ട സ്ഥാനാർത്ഥിപ്പട്ടിക ട്വൻ്റി- ട്വൻ്റി പുറത്തിറക്കി.

കുന്നത്തുനാട്ടിൽ ഡോ. സുജിത് പി സുരേന്ദ്രനും പെരുമ്പാവൂരിൽ ചിത്ര സുകുമാരനും മത്സരിക്കും.
മാധ്യമ പ്രവർത്തകനായ സി എൻ പ്രകാശാണ് മൂവാറ്റുപുഴയിലെ സ്ഥാനാർത്ഥി.
ഡോ. ജോസ് ജോസഫ് കോതമംഗലത്തും, ഡോ. ജോസ് ചക്കാലയ്ക്കൽ വൈപ്പിനിലും ജനവിധി തേടും.

കൂടുതൽ പ്രമുഖർ ട്വൻറി - ട്വൻറിയിലേക്ക് അണി ചേരുന്നുണ്ട്.
വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ട്വൻ്റി - ട്വൻ്റിയിൽ ചേരും. 
നടൻ ശ്രീനിവാസനും സംവിധായകൻ സിദ്ദിഖും ട്വൻ്റി - ട്വൻ്റി യിൽ. 
മൂവരും ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. 
ട്വൻ്റി - ട്വൻ്റി ഉപദേശകരാവും.

പി ജെ ജോസഫിൻ്റെ മരുമകൻ ജോ ജോസഫും ട്വൻ്റി - ട്വൻ്റിയിൽ ചേർന്നു.
Previous Post Next Post