പാലാ നീലൂർ ചങ്കളശ്ശേരിയിൽ മോബിൻ തോമസ്,പുതുപ്പള്ളി ഇഞ്ചക്കാട്ടുക്കുന്നേൽ സാജൻ എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തു.
ഇന്ന് രാവിലെ ഒൻപത് മണിയോടെ കോട്ടയത്തെ തിരുനക്കര പഴയ ബസ് സ്റ്റാൻഡിലാണ് സംഭവം.
തിരുനക്കര മൈതാനത്ത് കിടന്നുറങ്ങുകയായിരുന്നു 19 വയസുള്ള ആസാം സ്വദേശി ഹബീബ് റഹ്മാൻ.ഈ സമയത്താണ് മൊബൈൽ കവർച്ച ചെയ്യപ്പെട്ടത്.എന്നാൽ മൊബൈൽ നഷ്ടപ്പെട്ടതായി ഉടൻ തിരിച്ചറിഞ്ഞ ഹബ്ബീബ് പ്രതി ഓടി രക്ഷപെട്ടന്നും കണ്ട് സമീപമുണ്ടായിരുന്ന പിങ്ക് പോലീസുദ്യോഗസ്ഥരെ വിവരം അറിയിച്ചു.ഇവരോടൊപ്പം തിരുനക്കര ബസ് സ്റ്റാൻ്റിനുള്ളിൽ എത്തിയപ്പോൾ ഫോൺ മോഷ്ടിച്ച മോബിനെ തിരിച്ചറിഞ്ഞ് വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് കാണിച്ചു നൽകി.ഇവർ ചേർന്ന് ഉടനെ പ്രതിയെ പിടികൂടി. എന്നാൽ ഇതിനോടകം മോബിൻ ഫോൺ സാജന് കൈമാറുകയും, ഇയാൾ കടന്നുകളയുകയും ചെയ്തിരുന്നു.
മോബിനെ പോലീസ് സ്റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിനെ തുടർന്ന് സാജനെയും കണ്ടെത്തി അറസ്റ്റുചെയ്തു.സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബേബി മോൾ, ടാനിയ, കൻസി എന്നിവർ ചേർന്നാണ് പ്രതിയെ പിടിച്ചത്.