തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്.



ന്യൂഡൽഹി :   ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്. മോദിക്കൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവരും വിവിധ തീയതികളിലായി സംസ്ഥാനത്ത് എത്തും. ഈ മാസം 30ന് മോദി പങ്കെടുക്കുന്ന ആദ്യ റാലി നടക്കും.

നാല് റാലികളാണ് ഇതുവരെ തീരുമാനിച്ചിട്ടുള്ളത്. അത് ഏതൊക്കെ മണ്ഡലങ്ങളിൽ ആണെന്നത് സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം മാത്രമേ നിശ്ചയിക്കൂ. സുപ്രധാന മണ്ഡലങ്ങളിൽ അദ്ദേഹം റാലി നടത്തും. ജില്ലാ കേന്ദ്രങ്ങളിലാവും റാലി. മാർച്ച് 30നും ഏപ്രിൽ 2നുമാവും റാലികൾ.

മാർച്ച് 24, 25, ഏപ്രിൽ 3 തീയതികളിൽ അമിത് ഷായും മാർച്ച് 27, 31 തീയതികളിൽ ജെപി നദ്ദയും കേരളത്തിൽ എത്തും. രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി എന്നിവർ മാർച്ച് 28നും യോഗി ആദിത്യനാഥ് മാർച്ച് 27നും കേരളത്തിൽ ഉണ്ടാവും. ഖുശ്ബു സുന്ദർ മാർച്ചിലെ പല തീയതികളിൽ ഉണ്ടാവും. വിജയശാന്തി ഉൾപ്പെടെയുള്ള സിനിമാ താരങ്ങളും ബിജെപി പ്രചാരണത്തിനായി കേരളത്തിൽ എത്തും.

Previous Post Next Post