കോട്ടയം: പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ ഈ മാസം 15, 16 തീയതികളിൽ യുണൈറ്റഡ് ഫോറം ഓഫ് ഇന്ത്യ യൂണിയൻ ദേശീയ പണിമുടക്ക് നടത്തും. മാർച്ച് 13, 14 തീയതികളിൽ അവധിയായതിനാൽ ഫലത്തിൽ നാല് ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും. 11 ന് ആകട്ടെ ശിവരാത്രി അവധിയും.
തിങ്കളാഴ്ചയും മാർച്ച് 12നും പ്രതിഷേധ മാസ്ക് ധരിച്ച്, ജോലി ചെയ്യാനും 9 ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. മാർച്ച് 17ന് ജനറൽ ഇൻഷുറൻസ് ജീവനക്കാരും മാർച്ച് 18ന് എൽഐസി ജീവനക്കാരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.