ശ്വാസ തടസ്സത്തെ തുടര്‍ന്ന് സുരേഷ് ഗോപി ചികിത്സയിൽ

 



കൊച്ചി : ശ്വാസ തടസ്സത്തെ തുടര്‍ന്ന് ചലച്ചിത്ര താരവും രാജ്യസഭാ അംഗവുമായ സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

നാല് ദിവസം മുന്‍പ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലാണ് സുരേഷ് ഗോപിയെ പ്രവേശിപ്പിച്ചത്. 
ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ എന്ന ചിത്രത്തിലാണദ്ദേഹം അഭിനയിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍,തിരുവനന്തപുരം മണ്ഡലങ്ങളിലേക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 

ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Previous Post Next Post