കോട്ടയം : തെരഞ്ഞെടുപ്പുമായുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി കേന്ദ്ര സേനയുടെ ആദ്യ സംഘം ജില്ലയിലെത്തി.
ഐറ്റിബിപി വിഭാഗത്തിൽപ്പെട്ട 100 പേരടങ്ങുന്ന ഒരു കമ്പനിയാണ് എരുമേലിയിലെത്തിയിരിക്കുന്നത് . ജില്ലയിലെ ഇലക്ഷൻ കമ്മീഷന്റെ യോഗത്തിന് ശേഷമേ ഇവരുടെ സേന വിന്യാസം സംബന്ധിച്ച് നടപടികൾ സ്വീകരിക്കുകയുള്ളൂവന്നും അധികൃതർ പറഞ്ഞു.
താമസം / ഭക്ഷണം അടക്കമുള്ള സൗകര്യങ്ങൾ പരിഗണിച്ചാണ് കേന്ദ്ര സേന എരുമേലിയിൽ വന്നതെന്നും അധികൃതർ പറഞ്ഞു. എരുമേലി പോലീസ് സ്റ്റേഷൻ വളപ്പിലാണ് ഇവരുടെ ഇപ്പോഴത്തെ താമസം.