കൈപ്പള്ളി കുന്തന്‍പാറ ഭാഗത്ത് വന്‍ തീപിടുത്തം






കൈപ്പള്ളി കുന്തന്‍പാറ മേനോന്‍കര ഭാഗത്ത് വന്‍ തീപിടുത്തം തുടരുന്നു. 12 മണിയോടെ ആരംഭിച്ച തീ അണയ്ക്കാനായിട്ടില്ല. ഫര്‍ഫോഴ്‌സ് വാഹനങ്ങളും എത്തിയെങ്കിലും കുത്തനെയുള്ള കയറ്റം കയറി വാഹനങ്ങള്‍ക്ക് എത്താനായില്ല. റബര്‍തോട്ടങ്ങളും കൃഷിയിടങ്ങളുമാണ് ഇവിടെയുള്ളത്. നിരവധി പേരുടെ സ്ഥലങ്ങളില്‍ തീ പടര്‍ന്നതായാണ് വിവരം. പ്രദേശവാസികളുടെ നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.


Previous Post Next Post