ഏപ്രിൽ ആറിന് നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഐക്കണായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ തെരഞ്ഞെടുത്തു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയാണ് സഞ്ജു സാംസണെ നിയമസഭാ തെരഞ്ഞെടുപ്പ് ഐക്കണായി തെരഞ്ഞെത്തത്.
ഗായിക കെഎസ് ചിത്ര, ഇ ശ്രീധരൻ എന്നിവരായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പ് ഐക്കണുകൾ. ബിജെപിയിൽ ചേർന്നതിനെ തുടർന്ന് ഇ ശ്രീധരനെ പദവിയിൽ നിന്നും ഒഴിവാക്കി.