ജില്ലാഘടകങ്ങള്‍ തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടിക സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് ഇന്ന് ചര്‍ച്ച ചെയ്യും.





തിരുവനന്തപുരം ‍: ജില്ലാഘടകങ്ങള് തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടിക സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് ഇന്ന് ചര്‍ച്ച ചെയ്യും.
മന്ത്രിമാര്‍ ആരൊക്കെ മത്സര രംഗത്ത് ഉണ്ടാകണമെന്ന കാര്യത്തില്‍ സെക്രട്ടറിയറ്റിന്റെ തീരുമാനം നിര്‍ണായകമാകും.

രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ചവരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തരുതെന്നാണ് സംസ്ഥാന സമിതിയുടെ നിര്‍ദ്ദേശം . എന്നാല്‍ പല സ്ഥാനാര്‍ത്ഥികള്‍ക്കും ഇളവ് അനുവദിക്കണമെന്ന ആവശ്യം ജില്ലാ സെക്രട്ടറിയറ്റുകളില്‍ നിന്നും ഉണ്ടായിട്ടുണ്ട്.വിജയ സാധ്യതയെ ബാധിക്കുമെന്ന് സംസ്ഥാന നേതൃത്വം കരുതുന്ന പേരുകള്‍ പട്ടികയില്‍ ഉണ്ടെങ്കില്‍ വീണ്ടും ജില്ലാ ഘടകത്തിന് തിരികെ നല്‍കി വീണ്ടും ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെടും.
ജില്ലാ നേതൃത്വം നല്‍കിയ പട്ടികയില്‍ മിക്കതും സംസ്ഥാന സെക്രട്ടറിയറ്റ് അംഗീകരിക്കാനാണ് സാധ്യത.
Previous Post Next Post