റെയില്‍വേ പ്ലാറ്റ് ഫോം ടിക്കറ്റിന്റെ നിരക്ക് കൂട്ടി. പത്തു രൂപയില്‍ നിന്ന് 30 രൂപയായാണ് പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചത്.
പ്ലാറ്റ് ഫോമുകളില്‍ ആളു കൂടുന്നത് ഒഴിവാക്കാനാണ് പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ഏറ്റവും പുതിയ അറിയിപ്പിലാണ് ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയതായി റെയില്‍വേ വ്യക്തമാക്കിയിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനുകളിലെ കൗണ്ടറുകളിലാണ് ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയതായി വ്യക്തമാക്കിയിരിക്കുന്നത്.
റെയില്‍വേയിലെ സാധാരണ നിരക്കുകളിലും റെയില്‍വേ വര്‍ദ്ധനവ് വരുത്തി. ഏറ്റവും ചെറിയ ദൂരത്തേക്കുള്ളു സാധാരണ ടിക്കറ്റ് 10 രൂപ ആയിരുന്നു.