ആലപ്പുഴ : കെട്ടിയിറക്കിയ സ്ഥാനാർഥികൾ വേണ്ടെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ ഡിസിസി ഓഫീസ് പരിസരത്ത് പോസ്റ്ററുകൾ. പാർട്ടി നടത്തിയ ആഭ്യന്തര സർവേ പുറത്തുവിടണമെന്നും പോസ്റ്ററുകളിൽ പറയുന്നു. സേവ് കോൺഗ്രസ് ഫോറം എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
ജില്ലയിലെ കോൺഗ്രസ് സാധ്യതാ പട്ടിക പുറത്തുവന്നപ്പോൾ തന്നെ നേതാക്കൾക്കിടയിൽ അസംതൃപ്തി രൂക്ഷമായിരുന്നു. പിന്നാലെയാണ് ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. അമ്പലപ്പുഴയെ അറിയുന്ന സ്ഥാനാർഥി വേണമെന്നും കെട്ടിയിറക്കുന്നവരെ വേണ്ടെന്നും പോസ്റ്ററിൽ പറയുന്നു
കെസി വേണുഗോപാൽ, ഉമ്മൻ ചാണ്ടി, വി എം സുധീരൻ എന്നിവർക്കെതിരെ പരാമർശങ്ങളും പോസ്റ്ററിലുണ്ട്. വി എം സുധീരനെ പുറത്താക്കണമെന്നും പോസ്റ്ററിൽ പറയുന്നു.
അമ്പലപ്പുഴയിൽ എ എ ഷുക്കൂറോ, എം ലിജുവോ സ്ഥാനാർഥിയായി വരണമെന്നാണ് പ്രവർത്തകരുടെ ആവശ്യം.
-