തെരഞ്ഞെടുപ്പ് ബോണ്ട് വിൽക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.



ന്യൂഡൽഹി:   തെരഞ്ഞെടുപ്പ് ബോണ്ട് വിൽക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.
ഏപ്രിൽ ഒന്ന് മുതൽ തെരഞ്ഞെടുപ്പ് ബോണ്ടുകൾ പുറത്തിറക്കാമെന്ന് സുപ്രീം കോടതി നി‍ര്‍ദ്ദേശിച്ചു.

കേരളം അടക്കം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ ഒന്നിന് തെരഞ്ഞെടുപ്പ് ബോണ്ടുകൾ ഇറക്കാനായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം.

എന്നാൽ ബോണ്ടുകൾക്ക് സുതാര്യതയില്ലെന്നും, കള്ളപ്പണ ഇടപാടിന് വഴിയൊരുക്കുമെന്നും ആരോപിച്ച് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ഹർജിയെ കേന്ദ്രസർക്കാർ എതിർത്തിരുന്നു. തെരഞ്ഞെടുപ്പ് ബോണ്ടുകൾ സ്റ്റേ ചെയ്യേണ്ടതില്ലെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയിൽ സ്വീകരിച്ചത്.

Previous Post Next Post