ചങ്ങനാശ്ശേരി : മുഖ്യമന്ത്രിക്കെതിരെ വീണ്ടും എൻഎസ്എസ്. എൻഎസ്എസിന്റെ ആവശ്യങ്ങൾ സർക്കാർ ഗൗരവത്തോടെ പരിഗണിച്ചില്ലെന്നും മുഖ്യമന്ത്രിയുടെ മറുപടിയിലെ പൊള്ളത്തരം എല്ലാവർക്കും മനസ്സിലാകുമെന്നുമാണ് എൻഎസ്എസ് പറയുന്നത്. മന്നം ജയന്തിയിലെ അവധി ആവശ്യം രണ്ട് തവണയും സർക്കാർ തള്ളിയെന്നും എൻസ്എസിന് ആരോടും ശത്രുതയില്ലെന്നുമാണ് എൻസ്എസ് പറയുന്നത്. സത്യം പറയുമ്പോൾ പരിഭവിച്ചിട്ട് കാര്യമില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു