ഈരാറ്റുപേട്ടയിൽ വ്യാപാരസ്ഥാപനത്തില്‍ വന്‍ തീപിടുത്തം




ഈരാറ്റുപേട്ടയിൽ വ്യാപാരസ്ഥാപനത്തില്‍ വന്‍ തീപിടുത്തം
ഈരാറ്റുപേട്ട നഗരത്തിന് സമീപം സോഫാ നിര്‍മാണ കേന്ദ്രത്തിലാണ് വന്‍ തീപിടുത്തം ഉണ്ടായത്.

 ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് കെട്ടിടത്തില്‍ തീ പടര്‍ന്നത്. 

എംഇഎസ് കവലയില്‍ നിന്നും നടയ്ക്കലിലേയ്ക്കുള്ള റോഡില്‍ അപ്‌ഹോള്‍സ്റ്ററി ജോലികള്‍ നടത്തിയിരുന്ന കെട്ടിടത്തിലാണ് തീ പടര്‍ന്നത്. സോഫാ, കുഷ്യന്‍ എന്നിവയടക്കമുള്ളവയുടെ നിര്‍മാണവും ഇവിടെ നടത്തിയിരുന്നു.
രണ്ട് നില കെട്ടിടത്താണ് തീ പടര്‍ന്നത്. 

അപകട സമയത്ത് ജോലിക്കാരടക്കം കെട്ടിടത്തിലുണ്ടായിരുന്നു. തീ പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

തൊഴിലാളികളടക്കം പരിക്കേല്‍ക്കാതെ രക്ഷപെട്ടു.  3 യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങല്‍ നടത്തിവരികയാണ്. 

സമീപത്തെ കെട്ടിടങ്ങളിലേയ്‌ക്കൊന്നും തീ പടര്‍ന്നിട്ടില്ല. എളുപ്പം തീ പിടിക്കുന്ന വസ്തുകകള്‍ കെട്ടിടത്തിൽ ‍ഉണ്ടായിരുന്നതിനാൽ തീ ആളിപ്പടരുകയായിരുന്നു.
Previous Post Next Post