ലക്ഷകണക്കിന് അണ്ഡവും ബീജവും ചന്ദ്രനിലേക്ക്: ചന്ദ്രനിൽ ജീൻ ബാങ്ക് ഒരുക്കി മനുഷ്യവംശം കാക്കാൻ ശാസ്ത്രഞർ


നിരന്തരം ദുരന്തമുഖങ്ങള്‍ തുറക്കുന്ന ഭൂമിക്ക്​ ആയുസ്സ്​ ഇനിയെ​ത്ര നാള്‍? മഹാപ്രളയങ്ങളും ഭൂചലനങ്ങളും സൂനാമികളും തുടങ്ങി ഭൂമിയെ ഒന്നായി വിഴുങ്ങാന്‍ പരിസ്​ഥിതി നാശം വരെ വാ പിളര്‍ത്തി നില്‍ക്കുന്ന കാലത്ത്​ മനുഷ്യ വംശം ഭൂമിക്കൊപ്പം ഇല്ലാതാകാനുള്ള സാധ്യത ഏറെയാണെന്ന്​ ഏറ്റവും ഭയക്കുന്നത്​ ശാസ്​ത്രജ്​ഞര്‍​. അത്ത​രമൊരു സാധ്യത ഒഴിവാക്കാന്‍ പദ്ധതികള്‍ പലത്​ അരങ്ങില്‍ സജീവമാണ്​. എന്നാല്‍, സമാന സ്വഭാവമുള്ള ഏറ്റവും പുതിയ വര്‍ത്തമാനമാണ്​ കൂടുതല്‍​ കൗതുകകരം​​.

സൗരയൂഥത്തില്‍ ഭൂമിയല്ലാത്ത മറ്റു ഗ്രഹങ്ങളില്‍ മനുഷ്യവാസ സാധ്യത ചികയുംമുമ്ബ്​ പൂര്‍ത്തിയാക്കേണ്ട ദൗത്യം മറ്റൊന്നാണെന്ന്​ പറയുന്നു, യു.എസിലെ അരിസോണ യൂനിവേഴ്​സിറ്റി എയ്​റോസ്​പേസ്​ ആന്‍റ്​ മെക്കാനിക്കല്‍ എഞ്ചിനിയറിങ്​ വിഭാഗം അസി.പ്രഫസര്‍ ജെകന്‍ താങ്​ക. ‘ആധുനിക ആഗോള ഇനുഷുറന്‍സ്​ പോളിസി’ എന്നുപേരിട്ട പദ്ധതി പ്രഖ്യാപിച്ച്‌​ ഏകദേശം 67 ലക്ഷം ബീജവും അണ്ഡവും ചന്ദ്രനിലെത്തിക്കുകയാണ്​ ഒന്നാം ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്​. അവിടെ അതുവഴി ബീജ ബാങ്ക്​ സ്​ഥാപിക്കുകയാണ്​ ലക്ഷ്യം. മനുഷ്യന്‍റെ മാത്രമല്ല, മറ്റു ജീവിജാലങ്ങളുടെയും ബീജം ശേഖരിച്ചു സൂക്ഷിക്കാനാണ്​ പദ്ധതി.
കാലാവസ്​ഥ വ്യതിയാനം അതിവേഗം രൂക്ഷമാകുകയും ഭൂമിക്ക്​ എന്തും സംഭവിക്കാ​വുന്ന സാഹചര്യം ഡെമോക്ലസിന്‍റെ വാളായി തൂങ്ങിനില്‍ക്കുകയും ചെയ്യു​േമ്ബാള്‍ ഇത്​ ഗൗരവത്തോടെ നടപ്പാക്കണ​െമന്നാവശ്യപ്പെട്ട്​ യൂടൂബ്​ വിഡിയോയിലാണ്​ താങ്​ക രംഗത്തെത്തിയിരിക്കുന്നത്​. ബീജവും അണ്ഡവും അതിവേഗം നശിക്കുന്നവയായതിനാല്‍ സൂക്ഷിക്കാനാവശ്യമായ സുരക്ഷാസംവിധാനങ്ങളും വേണം. ബീജവും അണ്ഡവും കുഴിയെടുത്ത്​ അടിയില്‍ സൂക്ഷിക്കണം. 80-100 മീറ്റര്‍ താഴ്ചയിലുള്ള കുഴികളാകണം ഇതിനായി എടുക്കേണ്ടത്​. ഇങ്ങനെ സൂക്ഷിച്ചാല്‍, ഒരുനാള്‍ ഭൂമി നശിച്ചാലും മനുഷ്യ ജീവന്‍ മറ്റൊരിടത്ത്​ വളര്‍ത്താന്‍ ചെറിയ സാധ്യത തുറക്കുകയാണെന്ന്​ താങ്​ക പറയുന്നു.

ഭൂമിയിലെ കൃഷിനാശ സാധ്യത കണ്ടറിഞ്ഞ്​ സ്വാല്‍ബാര്‍ഡ്​ ആഗോള വിത്ത്​ സംരക്ഷണ നിലവറ നോര്‍വേക്കു സമീപം സ്പിറ്റ്സ്ബെര്‍ഗന്‍ ദ്വീപില്‍ സ്​ഥാപിച്ചതിനു സമാനമാണ്​ പുതിയ ദൗത്യം. ഉത്തരധ്രുവത്തില്‍ നിന്ന് ഏകദേശം 1300 കിലോമീറ്റര്‍ അകലെയാണ് ഇത്. ലോകമെമ്ബാടുമുള്ള ജീന്‍ ബാങ്കുകളില്‍ സൂക്ഷിച്ചി വിത്തുകളുടെ പകര്‍പ്പും അധികമുള്ള വിത്തുകളും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കന്‍ സംരക്ഷകനായ കാരി ഫൗളറും കണ്‍സള്‍റ്റേറ്റീവ് ഗ്രൂപ്പ് ഓണ്‍ ഇന്റര്‍നാഷണല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്‌ എന്ന സംഘടനയും ചേര്‍ന്നാണ് ഇതിനു രൂപം നല്‍കിയത്. മല 120 മീറ്റര്‍ ഉള്ളിലേക്ക് തുരന്നാണ് വിത്തു നിലവറ നിര്‍മ്മിച്ചത്. കടലില്‍ നിന്ന് 430 അടി ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നതിനാല്‍ മഞ്ഞു മലകള്‍ ഉരുകിയാലും പ്രദേശം ഉണങ്ങിത്തന്നെ ഇരിക്കും. 45 ലക്ഷം വിത്ത്​ ഇനങ്ങള്‍ സൂക്ഷിക്കാന്‍ ശേഷി സംവിധാനത്തിനുണ്ട്.

പക്ഷേ, ചന്ദ്രനിലെ ബീജ ബാങ്കാകു​േമ്ബാള്‍ കാര്യങ്ങള്‍ സങ്കീര്‍ണമാണ്​. പതിറ്റാണ്ടുകള്‍ക്ക്​ മുമ്ബ്​ മനുഷ്യന്‍ ചെന്നിറങ്ങിയ ചന്ദ്രനില്‍ അടുത്തെങ്ങും വീണ്ടും നിലംതൊട്ടിട്ടില്ല. ഇനി അവിടെ എത്തിയാല്‍ പോലും അതുകഴിഞ്ഞ്​ ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അന്തരീക്ഷ​ം എത്രകണ്ട്​ അനുയോജ്യമാണെന്നും ഇനി പഠിച്ചെടുക്കേണ്ട വിഷയം. ചന്ദ്രന്‍ മനുഷ്യവാസ യോഗ്യമാണോ എന്നുപോലും ഉറപ്പായിട്ടില്ല.
Previous Post Next Post